Web Desk

ചണ്ഡിഗഡ്:

May 21, 2021, 10:07 am

അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ്ങിന് കോവിഡ്

Janayugom Online

ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. 91 വയസുകാരനായ മില്‍ഖാ സിങ് ഛണ്ഡിഗഡിലെ സ്വന്തം വസതിയില്‍ ഐസൊലേഷനിലാണ്. വീട്ടിലെ സഹായികള്‍ കോവിഡ് പോസി‌റ്റീവായതിനെ തുടര്‍ന്ന് മില്‍ഖാ സിങും കുടുംബവും കോവിഡ് പരിശോധന നടത്തി. മ‌റ്റെല്ലാവര്‍ക്കും നെഗ‌റ്റീവാണെന്നും തനിക്ക് പോസി‌റ്റീവാണെന്നും മില്‍ഖാ സിങ് അറിയിച്ചു. 

ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്നും കഴിഞ്ഞ ദിവസവും താന്‍ പതിവ് വ്യായാമം ചെയ്‌തതാണെന്നും അദ്ദേഹം അറിയിച്ചു. 1960 ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനം നേടിയതാണ് മില്‍ഖാ സിങ്ങിന്റെ വലിയ നേട്ടം. ഏഷ്യന്‍ ഗെയിംസില്‍ അഞ്ച് തവണ തുടര്‍ച്ചയായി സ്വര്‍ണ മെഡല്‍ നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ നിര്‍ണായക നേട്ടമായിരുന്നു.

ENGLISH SUMMARY:Covid to ath­let­ic leg­end Milkha Singh
You may also like this video