ക്രിസ്റ്റ്യനോ റോണാള്‍ഡോയ്ക്ക് കോവിഡ്

Web Desk

പോര്‍ച്ചുഗല്‍

Posted on October 13, 2020, 9:12 pm

ലിസ്ബണ്‍: പോര്‍ച്ചുഗലിന്റെ ഇന്റര്‍മിലാന്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് താരം കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും റൊണാള്‍ഡോ ഐസൊലേഷനില്‍ കഴിയും.

യുവേഫ നാഷന്‍സ് ലീഗിന്റെ ഭാഗമായി നിലവില്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പമാണ് റൊണാള്‍ഡോ. ഫ്രാന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ താരം കളിക്കുകയും ചെയ്തിരുന്നു. മത്സരത്തിന്റെ ഇടവേളയില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ റൊണാള്‍ഡോ ആലിംഗനം ചെയ്യുകയും സൗഹൃദം പങ്കിടുകയും ചെയ്തിരുന്നു. യുവന്റസില്‍ റൊണാള്‍ഡോയുടെ സഹതാരമായിരുന്ന ബ്ലെയ്സ് മറ്റ്യൂഡി, പൗളോ ഡിബാല, ഡാനിയേലെ റുഗാനി എന്നിവര്‍ക്കും മുന്‍ മാസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ENGLISH SUMMARY:Covid to Cris­tiano Ronal­do
You may also like this video