പൊലീസുകാരന് കോവിഡ് ബാധിച്ചത് സമരക്കാരില്‍ നിന്ന്

Web Desk

തിരുവനന്തപുരം

Posted on July 04, 2020, 11:00 am

സംസ്ഥാനത്ത് കോവിഡ് വ്യാപന ഭീതി നിലനില്‍കുന്ന സാഹചര്യത്തില്‍ പല ജില്ലകളിലും കടുത്ത മാര്‍ഗനിര്‍ദ്ദേശങ്ങളും നടപടികളും നടപ്പാക്കി തുടങ്ങി. തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന് വൈറസ് ബാധിച്ചത് സമരക്കാരില്‍ നിന്നാകമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

എല്ലാ ദിവസവും സമരക്കാരുമായി ഇടപെഴുകുന്ന വ്യക്തിയായിരുന്നു പൊലീസുകാരന്‍. സംസ്ഥാനത്ത് കൂടുതല്‍ ജില്ലകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി കഴിഞ്ഞു. പൊലീസുകാരനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 28 പൊലീസുകാര്‍ ക്വാറന്‍റീനില്‍ പോയിരിക്കുകയാണ്. ഇവരുടെ സ്രവ പരിശോധന ഇന്ന് നടത്തും.

രോഗബാധയുണ്ടായവര്‍ അവ മറ്റുള്ളവരിലേക്ക് പകര്‍ത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടോയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തലസ്ഥാനത്തെ എആര്‍ ക്യാമ്പ് ശുചീകരണ നടപടികള്‍ ആരംഭിച്ചു. സെക്രട്ടറിയേറ്റ് സന്ദര്‍ശകരുടെ എണ്ണത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. എറണാകുളം ജില്ലയിലും പരിശോധനകള്‍ കടുപ്പിക്കുകയാണ്.

eng­lish summary:covid to police offi­cer
you may also like this video