Web Desk

July 06, 2021, 4:25 pm

ഇംഗ്ലണ്ട് ടീമില്‍ ഏഴ് പേര്‍ക്ക് കോവിഡ്; ബെ​ൻ സ്റ്റോ​ക്സ് പു​തി​യ ക്യാപ്റ്റൻ

Janayugom Online

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്ക് ഇനി രണ്ട് നാള്‍ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് ഏകദിന ടീമിലെ ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടീം സ്റ്റാഫിലെ നാല് അംഗങ്ങള്‍ക്കും മൂന്ന് കളിക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ടീമിനെ പൂര്‍ണമായും നിരീക്ഷണത്തിലേക്ക് മാറ്റി. അതേസമയം പാ​ക്കി​സ്ഥാ​നെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ൻറി-20 പ​ര​മ്പ​ര​യി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും പു​തി​യ ടീ​മി​നെ ഇ​ന്ന് ത​ന്നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ഇ​സി​ബി (ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ബോ​ർ​ഡ്) അറിയിച്ചു. 

ബെ​ൻ സ്റ്റോ​ക്സി​നെ ഇംഗ്ലണ്ട് നാ​യ​ക​നാ​യി നി​യ​മി​ച്ചു ക​ഴി​ഞ്ഞു. പ​രി​ക്കി​നെ തു​ട​ർ​ന്ന് ബെ​ൻ സ്റ്റോ​ക്സ് വിട്ട് നില്‍ക്കുകയായിരുന്നു. . ഇം​ഗ്ലീ​ഷ് കൗ​ണ്ടി ട്വ​ൻറി-20 ‑യി​ൽ ക​ളി​ക്കു​ന്ന താരങ്ങളെ ബോ​ർ​ഡ് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി വി​ളി​ച്ചുവെന്നാണ് റിപ്പോര്‍ട്ട്.

നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ൾ​ക്കാണ് പൂ​ർ​ണ​മാ​യും പു​തി​യ ടീ​മി​നെ രം​ഗ​ത്തി​റ​ക്കാ​ൻ ബോ​ർ​ഡ് തീരുമാനിക്കുന്നതിലൂടെ അ​വ​സ​രം ല​ഭി​ച്ചേക്കുന്നത്. എ​യി​ൻ മോ​ർ​ഗ​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ൻറ-20 പ​ര​മ്പ​ര​ക​ളി​ൽ സ​മ്പൂ​ർ​ണ ജ​യം സ്വന്തമാക്കിയിരുന്നു. 

ENGLISH SUMMARY:covid to sev­en in Eng­land squad
You may also like this video