കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ വ്യക്തിക്ക് കോവിഡ്

Web Desk

കോഴിക്കോട്

Posted on August 04, 2020, 11:54 am

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടി പോയ ശേഷം പിടിയിലായ ആള്‍ക്ക് കോവിഡ്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് താനൂര്‍ സ്വദേശി ഷാനുവിനാണ് കോവിഡ്. ഇയാളുമായി സമ്പര്‍ക്കത്തില്‍ ആയ പത്തോളം പൊലീസുകാരും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍ കഴിയുകയാണ്.

കഴിഞ്ഞ മാസം 21 നാണ് നസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് നാല് അന്തേവാസികള്‍ ചാടിപ്പോയത്. പിന്നീട് ഇവരെ പൊലീസിന്റെ സഹായത്തെടെ പിടിക്കൂടുകയായിരുന്നു. ഇവര്‍ മറ്റ് കേസുകളില്‍ പ്രതികളായിരുന്നു. തന്ത്രപരമായി ഇയാളെ താനൂരിലേക്ക് വിളിച്ചുവരുത്തിയാണ് പിടിക്കൂടിയത്. പിന്നീട് നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം പോസിറ്റീവായത്.

ENGLISH SUMMARY:covid to the man who escaped from the kuthi­ra­vat­tom men­tal health cen­ter
You may also like this video