September 26, 2022 Monday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

അര്‍ണബിനെ ചോദ്യംചെയ്ത സംഘത്തിലെ പൊലീസുകാരന് കോവിഡ്

Janayugom Webdesk
ന്യൂഡൽഹി:
May 11, 2020 9:04 pm

റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. എഫ്ഐആർ റദ്ദാക്കണമെന്ന ഹർജിയിൽഅര്‍ണബിന്റെ അഭിഭാഷകനായ ഹരിഷ് സാല്‍വെയാണ് സുപ്രിംകോടതിയില്‍ വാദത്തിനിടെ ഇക്കാര്യം അറിയിച്ചത്.

ഹർജി സുപ്രീംകോടതി വിധിപറയാൻ മാറ്റി. പല്‍ഗര്‍ സംഭവം വര്‍ഗീയവല്‍ക്കരിച്ചെന്ന കേസില്‍ ഏപ്രില്‍ 28നാണ് മുംബൈ പൊലീസ് അന്വേഷണസംഘം അര്‍ണബ് ഗോസ്വാമിയെ 12 മണിക്കൂര്‍ ചോദ്യം ചെയ്തത്. അര്‍ണബിനെതിരെ പുതിയ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ച നടപടിയേയും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹരിഷ് സാല്‍വെ ചോദ്യം ചെയ്തു. ഏപ്രില്‍ 14ന് ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം തൊഴിലാളികള്‍ പ്രതിഷേധിച്ചതിന് അടുത്തുള്ള മുസ്‌ലിം പള്ളിയുമായി ചേര്‍ത്ത് വ്യാജവാര്‍ത്തയുണ്ടാക്കി പ്രചരിപ്പിച്ചതിന്റെ പേരിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്കിട്ടുള്ളത്. അതിനിടെ അന്വേഷണം അട്ടിമറിക്കാന്‍ അര്‍ണബ് ശ്രമിക്കുന്നുവെന്ന് കാണിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍ മെയ് നാലിന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ENGLISH SUMMARY: Covid to the police­man in the gang who ques­tioned Arnab

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.