Web Desk

കാഞ്ഞങ്ങാട്‌

May 10, 2021, 6:50 pm

കോവിഡ്‌ ചികിത്സയ്‌ക്ക്‌ മംഗലാപുരത്തെ സ്വകാര്യ ആശുപത്രികള്‍ നടത്തുന്നത്‌ പകല്‍ക്കൊള്ള

Janayugom Online

കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ രോഗികള്‍ മംഗലാപുരത്തേക്ക്‌. ജില്ലയില്‍ നിന്ന്‌ നിരവധി കോവിഡ്‌ രോഗികളാണ്‌ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഭയം തേടുന്നത്‌. ഇവിടെ നടക്കുന്നത്‌ പകല്‍കൊള്ളയും. പ്രധാനമായും ഗുരുതരാവസ്ഥയിലുള്ള രോഗികളാണ്‌ ഇങ്ങനെ പോവുന്നത്‌. എന്നാല്‍ മംഗലാപുരത്തെ ചില സ്വകാര്യ ആശുപപത്രികള്‍ ഇത്‌ മുതലെടുക്കുകയാണെന്ന ആക്ഷേപവുമുണ്ട്‌. ഒരാഴ്‌ച ഐ.സി.യു.വില്‍ കിടത്തിയതിന്‌ രോഗികളോട്‌ മൂന്ന്‌ ലക്ഷം രൂപ വരെ ചികില്‍സ ചിലവ്‌ വാങ്ങിയ ആശുപത്രികളുണ്ട്‌. ജൂണ്‍ 23 ന്‌ കോവിഡ്‌ രോഗികളില്‍ നിന്ന്‌ വാങ്ങാവുന്ന ചികില്‍സ ചിലവ്‌ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഒരു ദിവസത്തേക്ക്‌ വെന്റിലേറ്ററുള്ള ഐ.സി.യുവിന്‌ 25000 രൂപയും വെന്റിലേറ്റര്‍ ഇല്ലാത്ത ഐ.സി.യുവിന്‌ പതിനഞ്ചായിരം രൂപയുമാണ്‌ കര്‍ണാടക സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുക. കൂടാതെ ദേശീയ തലത്തില്‍ ചികില്‍സ ചിലവ്‌ നിശ്ചചയിക്കുന്ന നാഷണല്‍ ആക്‌സിലേഷന്‍ ബോര്‍ഡ്‌ ഓഫ്‌ ഹോസ്‌പിറ്റല്‍ പ്രോവൈഡ്‌സ്‌ (എന്‍.എ.ബി.എച്ച്‌) എന്ന സംഘടനയും ചികിത്സ ചെലവ്‌ സംബന്ധിച്ച്‌ മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്‌. നിശ്ചയിച്ചിരിക്കുന്നത്‌ ഐ.സി.യു ഉള്ള വെന്റിലേറ്ററിന്‌ പതിനെട്ടായിരവും ഐ.സി.യു വില്ലാത്ത വെന്റിലേറ്ററിന്‌ പതിനഞ്ചായിരം രൂപയുമാണ്‌ .ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇല്ലാതെ രോഗികളില്‍ നിന്ന്‌ ഈടാക്കുന്നത്‌ ലക്ഷങ്ങളാണ്‌. ഇതിനിടെ ഇന്നലെ കേരളത്തില്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ്‌ രോഗികളുടെ ചികിത്സാ നിരക്ക്‌ തീരുമാനിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി. ജനറല്‍ വാര്‍ഡുകളില്‍ രജിസ്‌ട്രേഷന്‍, കിടക്ക, നേഴ്‌സിങ്‌ ചാര്‍ജ്‌ തുടങ്ങിയവ അടക്കമുള്ളവയ്‌ക്ക്‌ 2645 രൂപ മാത്രമേ ഈടാക്കാവൂ എന്നാണ്‌ വിജ്ഞാപനം. ഒരു ദിവസം ജനറല്‍ വാര്‍ഡില്‍ ഒരു രോഗിക്ക്‌ രണ്ട്‌ പിപിഇ കിറ്റുകളുടെ വില മാത്രമേ ഈടാക്കാവൂ എന്നും വിജ്ഞാപനത്തില്‍ പറയുന്നു. ഇത്‌ എന്‍എബിഎച്ച്‌ അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 2910 രൂപ.
ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റില്‍ അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക്‌ 3795 രൂപയും അക്രഡിറ്റേഷനുള്ള ആശുപത്രികളില്‍ 4175 രൂപയും വാങ്ങാം. ഐസിയുവില്‍ അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക്‌ 7800 രൂപ, എന്‍എബിഎച്ച്‌അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 8580 രൂപയും വാങ്ങാം. വെന്റിലേറ്ററോട്‌ കൂടി ഐസിയുവില്‍ അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക്‌ 13800 രൂപയും അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 15180 രൂപവും വാങ്ങാം. ഏതെങ്കിലും കാരണവശാല്‍ അധിക നിരക്ക്‌ ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഡിഎംഒ അടക്കമുള്ള ഉന്നതാധികാരികള്‍ക്ക്‌ പരാതി നല്‍കാം എന്നാണ്‌ ഉത്തരവിറങ്ങിയിരിക്കുന്നത്‌. ഇത്‌ സ്വകാര്യമേഖലയില്‍ ചികിത്സക്കെത്തുന്നവര്‍ക്ക്‌ വലിയ ആശ്വാസമാകും.