March 24, 2023 Friday

Related news

June 7, 2021
May 17, 2021
May 10, 2021
May 10, 2021
May 10, 2021
May 10, 2021
May 10, 2021
May 10, 2021
May 10, 2021
May 10, 2021

നെടുങ്കണ്ടം കരുണാ ആശുപത്രിയില്‍ കോവിഡ് 19 രോഗികളുടെ കിടത്തി ചികിത്സ ആരംഭിക്കുന്നു

സുനില്‍ കെ. കുമാരന്‍
നെടുങ്കണ്ടം
April 28, 2020 8:43 pm

കോവിഡ്19 ബാധിതരെ കിടത്തി ചികിത്സിക്കുവാന്‍ സജ്ജീകരണവുമായി കരുണ ആശുപത്രി.ജില്ലയില്‍ കോറോണ ബാധീതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ സൗകര്യം കരുണയില്‍ ഒരുക്കുന്നത്. ഏട്ട് സ്റ്റാഫ് നേഴ്‌സ്, മൂന്ന് നേഴ്‌സിംഗ് അസിസ്റ്റന്‍ഡ്മാര്‍ അഞ്ച് അറ്റന്‍ഡര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് ചികിത്സയ്ക്കുണ്ടാവുക.

രോഗ ലക്ഷണമുള്ളവരേയും, രോഗം ഉള്ളതായി സംശയിക്കുന്നവരുടേയും സാബ് എടുത്ത് ടെസ്റ്റിംഗിന് അയക്കുക മാത്രമാണ് ഇവിടെ ഇപ്പോള്‍ ചെയ്ത് വരുന്നത്. കോവിഡ് 19 രോഗം സംശയിക്കുന്നവര്‍ക്കുള്ള പ്രത്യേക ഒ.പി, പോസിറ്റീവ് ആയവര്‍ക്ക് ചികിത്സ നല്‍കുവാനുള്ള വാര്‍ഡ്, രോഗം സംശയിക്കുവര്‍ക്കായുള്ള പ്രത്യേക വാര്‍ഡ് എന്നിങ്ങനെയാണ് കരുണ ആശുപത്രിയില്‍ സജ്ജികരിക്കുന്നത്. 

30 കിടക്കുകള്‍ ഉള്ള കരുണാ ആശുപത്രിയില്‍ അടിയന്തിര ചികിത്സ, ഐസിയു എന്നീ സംവിധാനങ്ങള്‍ ഉണ്ടായിരിക്കുകയില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്ത കോഡിവ് 19 രോഗികളെ മാത്രമാണ് ഇവിടെ കിടത്തി ചികിത്സിക്കുന്നത്. അടിയന്തിര ചികിത്സ വേണ്ടി വരുന്ന കോറോണ രോഗികളെ ഇടുക്കി മെഡിക്കല്‍ കോളേജിലും, സൗകര്യമുള്ള മറ്റ് ആശുപത്രികളിലേയ്ക്കും മാറ്റി വിദഗ്ധ ചികിത്സ നല്‍കും.രോഗബാധിതരുടെ എണ്ണത്തിന് അനുസരിച്ചാണ് കിടത്തി ചികിത്സ ആരംഭിക്കുക ഇതിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എത്തി ഇവര്‍ക്ക് വേണ്ട ചികിത്സ നല്‍കും. പ്രത്യേകിച്ച് ഡോക്ടര്‍മാരെ ഇതിനായി കരുണ ആശുപത്രിയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയമിക്കുകയില്ലായെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.