Web Desk

തിരുവനന്തപുരം

July 08, 2021, 3:44 pm

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് പുതുക്കി നിശ്ചയിച്ചു

Janayugom Online

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മുറിവാടക നിരക്കുകള്‍ പുതുക്കി നിശ്ചയിച്ച് ഹൈക്കോടതി. മുറി വാടക ആശുപത്രികള്‍ക്ക് തന്നെ നിശ്ചയിക്കാമെന്ന മുന്‍ ഉത്തരവ് റദ്ദാക്കി പുതിയ സര്‍ക്കുലര്‍ ഇറക്കിയതായും സര്‍ക്കാര്‍ അറിയിച്ചു.. മൂന്ന് വിഭാഗമായി തിരിച്ച് 2,645 മുതൽ 9,776 രൂപ വരെയാണ് റൂം നിരക്ക് നിശ്ചയിച്ചത്. അതേസമയം ഇതുസംബന്ധിച്ച പുതിയ ഉത്തരവ് നടപ്പാക്കാൻ കോടതി അനുമതി നൽകി.

പുതിയ സർക്കാർ ഉത്തരവ് ആറ് ആഴ്‌ച വരെ നടപ്പാക്കാൻ തയ്യാറാണെന്ന് സ്വകാര്യ ആശുപത്രികൾ അറിയിച്ചു. 100 ബെഡുകളുള്ള എൻ എ ബി എച്ച് ആശുപത്രികളിൽ ജനറൽ വാർഡിന് 2,910 രൂപ, റൂമിന് (2 ബെഡ്) 2,997 രൂപ, റൂം ( 2 ബെഡ് എ സി) 3,491 രൂപ, സ്വകാര്യമുറി 4,073 രൂപ, എ സിയുള്ള സ്വകാര്യ മുറി 5,819 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകള്‍.

അതേസമയം, എച്ച്ഡിയു, ഐസിയു, വെന്റിലേറ്റര്‍ നിരക്കുകളില്‍ ഇടപെടാനാകില്ലെന്നും കോടതി അറിയിച്ചു. ആശുപത്രികള്‍ തന്നെയായിരിക്കും ഈ നിരക്കുകള്‍ നിശ്ചയിക്കുക. വരുന്ന ഓഗസ്റ്റ് 26 ന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മുറിവാടക അടക്കമുള്ള നിരക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് തീരുമാനിക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് മുന്‍പ് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ച ഉത്തരവ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

 

ENGLISH SUMMARY:covid treat­ment rates in pri­vate hos­pi­tals have been revised
You may also like this video