Web Desk

തിരുവനന്തപുരം

April 24, 2021, 1:12 pm

കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കരുത്; മുഖ്യമന്ത്രി

Janayugom Online

കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ട് സര്‍ക്കാര്‍. 25 ശതമാനം കിടക്കള്‍ കോവിഡ് ചികിത്സയ്ക്ക് നല്‍കണം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതൽ ആശുപത്രികൾ സഹകരിക്കണം. സ്വകാര്യ ആംബുലൻസ് സർവീസ് 108 ഉം ആയി ഏകോപിപ്പിക്കണമെന്നും സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ ഐസിയു ബെഡുകള്‍ സജ്ജീകരിക്കണമെന്നും മുഖ്യമന്ത്രി സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരേ നിരക്ക് എല്ലാ ആശുപത്രിയിലും എന്ന നിലപാട് സ്വീകരിക്കരുതെന്ന് സ്വകാര്യ ആശുപത്രി അസോസിയേഷൻ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിനായി എല്ലാ പിന്തുണയും സര്‍ക്കാരിന് നല്‍കുമെന്നും അവര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ 28,447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78 ആണ്. എറണാകുളം- 4548, കോഴിക്കോട് ‑3939, തൃശൂര്‍— 2952, മലപ്പുറം- 2671, തിരുവനന്തപുരം- 2345, കണ്ണൂര്‍ ‑1998, കോട്ടയം- 1986, പാലക്കാട് ‑1728, ആലപ്പുഴ ‑1239, പത്തനംതിട്ട- 1171, കാസര്‍കോട്- 1110, കൊല്ലം ‑1080, ഇടുക്കി- 868, വയനാട് ‑812 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 315 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതിൽ 756 പേരുടെ ഉറവിടം വ്യക്തമല്ല. 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 5663 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 5055 ആയി.

Eng­lish sum­ma­ry: covid treat­ment rates in Pri­vate hospitals
You may also like this video: