രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 339 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 10,363 ആയും ഉയര്‍ന്നു. മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ രോഗബാധിതർ വർധിച്ചു. മഹാരാഷ്ട്രയിൽ തിങ്കളാഴ്ച ഒമ്പതുപേർ മരിച്ചു. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 905 പേർക്ക്കൂടി രോഗം സ്ഥിരീകരിച്ചു. 51 പേർ മരിച്ചു. അതേ സമയം ആഗ്രയിൽ കൊവിഡ് കേസുകളിൽ വൻ വർധന.ഇന്നലെ മാത്രം 35 കേസുകൾ ആണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.
15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിൽ രണ്ടാഴ്ചയായി പുതിയ രോഗബാധയില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കോട്ടയം, വയനാട് ജില്ലകളും പുതുച്ചേരിയുടെ ഭാഗമായ മാഹിയും ഇതിൽപ്പെടും. രാജ്യത്ത് കുടുങ്ങിയ വിദേശികളുടെ വിസാകാലാവധി ഏപ്രിൽ 30 വരെ നീട്ടി കൂടാതെ ചൈനയിൽനിന്നുള്ള പരിശോധനാ കിറ്റുകളുടെ ആദ്യ ഭാഗം ബുധനാഴ്ച ഇന്ത്യയിൽ എത്തുമെന്ന് ഐസിഎംആർ അറിയിച്ചു.
English Summary: Covid latest updates in india
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.