രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു

Web Desk

ന്യൂഡല്‍ഹി

Posted on July 04, 2020, 9:31 am

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ  20,903 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ രോഗബാധിതരുടെ എണ്ണം 6,25,544ലായി വര്‍ദ്ധിച്ചു. മരണം 18,213 കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഇരുപത്തിലാണ് മണിക്കൂറിനിടയില്‍ 6,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കേസുകളുടെ എണ്ണം 1.86 ലക്ഷം കടന്നു. തെലങ്കാനയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 20,462 എത്തി. 10,195 പേര്‍ക്ക് രോഗമുക്തി നേടിയതായി പുതിയ റിപ്പോര്‍ട്ട്. 9,799 പേര്‍ ചികിത്സയിലാണ്. അസമ്മില്‍ 365 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ ആകെ കോവിഡ് കേസുകലുടെ എണ്ണം 9,799 ആയി. മഹാരാഷ്ട്രയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 198 പേര്‍ രോഗം ബാധിച്ച്‌ മരണപ്പെട്ടത്. ഇതോടെ കോവിഡ് മരണസംഖ്യ 8367 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 6324 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,92,990 ആയി.

79,911 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,04687 പേര്‍ ഇതുവരെ രോഗമുക്തി നേടി. മുംബൈയിലെ ധാരാവിയിലും കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. വെള്ളിയാഴ്ച 8 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2309 പേര്‍ക്കാണ് ധാരാവിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ENGLISH SUMMARY:covid upa­da­tion in coun­try 4–7‑2020
You may also like this video