കോവിഡ് ബാധിച്ച് അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീ മരിച്ചു

Web Desk

പാലക്കാട്

Posted on August 15, 2020, 6:27 pm

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പാലക്കാട് അട്ടപ്പാടി കൊളപ്പടിക ആദിവാസി ഊരിലെ മരുതിയാണ് മരിച്ചത് . മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ആദ്യം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഇവര്‍ക്ക് രോഗബാധ ഇല്ലായിരുന്നു. തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1409 പേരും സമ്പര്‍ക്കരോഗികളാണ്. 803 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 112 പേരുടെ രോഗഉറവിടം വ്യക്തമല്ല .31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

Eng­lish sum­ma­ry:  covid update from attap­pa­di

You may also like this video: