തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; 274 പുതിയ കേസുകളില്‍ 248 പേര്‍ക്കം സമ്പര്‍ക്കത്തിലൂടെ രോഗബാധ

Web Desk

തിരുവനന്തപുരം

Posted on August 05, 2020, 6:52 pm

തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 1195 കോവിഡ് കേസുകളില്‍ 274 പേരും തിരുവനന്തപുരത്ത് നിന്നാണ് . ഇതില്‍ 248 പേര്‍ക്കം സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പൂന്തുറയിലും വിഴിഞ്ഞത്തും രോഗവ്യാപന സാധ്യത കൂറയുന്നുണ്ടെങ്കിലും അപകട സാധ്യത മാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

തലസ്ഥാനത്ത് കൂടുതല്‍ ലാര്‍ജ് കമ്മൂണിറ്റി ക്ലസ്റ്ററുകള്‍ ആകാന്‍ സാധ്യത ഉണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Eng­lish sum­ma­ry: covid update from cap­i­tal

You may also like this video: