Web Desk

ന്യൂഡല്‍ഹി

August 13, 2020, 11:28 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷത്തിലേക്ക്

Janayugom Online

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷത്തിലേക്ക്.രാജ്യത്ത് 24 മണിക്കൂറിനിടെ 66,999 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 23,96,637ആയി. ഒറ്റ ദിവസം 942 പേരാണ് മരിച്ചത്. 47,033 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 16,95,982 പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം രാജ്യത്ത് 8,30,391 കോവിഡ് പരിശോധന നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ 5,48,313 രോഗികളാണുള്ളത്. 18,650 പേര്‍ മരിച്ചു. 12,712 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്.തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഡര്‍ഹി,യുപി എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നത്.

കോവിഡിന്റെ മരുന്ന് വിതരണത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇടപടേണ്ടതിലെന്ന് വിദഗ്ധ സമിതി നിര്‍ദേശിച്ചു. കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മരുന്ന് വിതരണം നടക്കും. സംഭവരണം മുതല്‍ വിതരണം വരെയുള്ള കാര്യങ്ങള്‍ക്ക് ഡിജിറ്റള്‍ പ്ലാറ്റ്ഫോം വേണമെന്നും തീരുമാനം വന്നിട്ടുണ്ട്.

Eng­lish sum­ma­ry: covid update from india

You may also like this video: