സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ്;1068 സമ്പര്‍ക്കരോഗികള്‍, 880 പേര്‍ക്ക് രോഗമുക്തി

Web Desk

തിരുവനന്തപുരം

Posted on August 12, 2020, 6:04 pm

സംസ്ഥാനത്ത്  ഇന്ന് 1212  പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 880 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ഇന്ന് 1068 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 45  പേരുടെ  ഉറവിടം വ്യക്തമല്ല  . വിദേശത്തു നിന്ന് വന്ന 51  പേര്‍ക്കും .മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 64 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചു. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 22 .സംസ്ഥാനത്ത്  ഇന്ന് 5  മരണം റിപ്പോര്‍ട്ട് ചെയ്തു.

കാസ‍ർഗോസ് സ്വദേശി ഷംസുദീൻ 53,തിരുവനന്തപുരം സ്വദേശി കനകരാജ് 50, എറണാകുളം സ്വദേശി മറിയംകുട്ടി 77,കോട്ടയം കാരപ്പുഴ സ്വദേശി ടിപി ദാസപ്പൻ, കാസ‍ർകോഡ് സ്വദേശി ആദംകുഞ്ഞ്, ഇടുക്കി സ്വദേശി അജിതൻ 55 എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 266  , മലപ്പുറം 261 , കാസര്‍കോട്68   , എറണാകുളം 121 , ആലപ്പുഴ  118 , തൃശൂര്‍ 19 , കണ്ണൂര്‍ 31 , കോട്ടയം 76 , കോഴിക്കോട് 93 , പാലക്കാട് 81 , ഇടുക്കി 42 , പത്തനംതിട്ട 19, കൊല്ലം5, വയനാട് 12 .

കഴിഞ്ഞ 24 മണിക്കൂറിനിടെ 28,660 പരിശോധനകള്‍ നടത്തി.

 

Eng­lish sum­ma­ry: covid update from Ker­ala

You may also like this video: