രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക് ; മരണം 36,511

Web Desk

ന്യ‍ൂഡൽഹി

Posted on August 01, 2020, 10:38 am

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 57,117 പേര്‍ക്കാണ് രോഗം ബാധിച്ചത്. 764 പേര്‍ കൂടി മരിക്കുകയും ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം 16,95,988 ലെത്തി. 36511 പേരാണ് ഇതുവരെ മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 10,94,371 ആയി. ചികിത്സയില്‍ ഉള്ളത് 5,65,103 പേരാണ്.

മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും ഇന്നലെയും പതിനായിരത്തിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയില്‍ ഇന്ന് 2083 പേര്‍ക്ക് കോവിഡ്. 11 മരണം റിപ്പോര്‍ട്ട് ചെയ്തു. ഹൈദരാബാദില്‍ ആകെ 64786 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. ആകെ മരണം 530. ഇന്നലെ മാത്രം 578 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. 17754 പേര്‍ ചികിത്സയിലാണ്. ര്‍ണ്ണാടകയിലും തമിഴ്നാട്ടിലും അയ്യായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ENGLISH SUMMARY:COVID UPDATE IN INDIA 1–8‑2020
You may also like this video