Web Desk

ന്യൂഡല്‍ഹി

July 11, 2020, 8:52 am

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 26,000 കോവിഡ് കേസുകള്‍; മരണം 21,604 കടന്നു

Janayugom Online

രാജ്യത്ത് കോവിഡ് വ്യാപനം ശക്തി പ്രാപിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 26,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കോവിഡ് കേസുകളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 8,01,286 ആയിരിക്കുകയാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം.

മരണം 21,604 കടന്നു. മഹാരാഷ്ട്രയിലാണ് കോവിഡ് കേസുകളുടെ വര്‍ധനവ് രേഖപ്പെടുത്തിയത്. 2,30,599 ആയി. തമിഴ്നാട്ടില്‍ 1,30,261 കടന്നു. ഡല്‍ഹിയില്‍ 1,07,051 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ മറ്റ് എട്ട് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, തെലങ്കാന എന്നി സംസ്ഥാനങ്ങളിലാണ് തൊണ്ണൂറ് ശതമാനം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് വ്യാപനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍. തൊട്ട് പിന്നില്‍ ബ്രസീലാണ്.

ENGLISH SUMMARY:covid update in india
You may also like this video