September 28, 2022 Wednesday

Related news

September 27, 2022
September 27, 2022
September 26, 2022
September 24, 2022
September 23, 2022
September 23, 2022
September 21, 2022
September 21, 2022
September 20, 2022
September 20, 2022

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 95,735 കോവിഡ് ബാധിതര്‍; ആകെ മരണം 75,062

Janayugom Webdesk
ന്യൂഡല്‍ഹി
September 11, 2020 8:35 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 9,16,018 ആളുകളാണ് ചികില്‍സയിലുള്ളത്.രോഗമുക്തരായി നേടിയവരുടെ എണ്ണം 3,471,783 ആയി. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 95,735 കോവിഡ് ബാധിതരാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ആകെ മരണം 75,062 കടന്നു. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് കോവിഡ് ബാധ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത് സംസ്ഥാനങ്ങള്‍. അതേസമയം രാജ്യത്ത് കോവിഡ് സാമൂഹികവ്യാപനം നടന്നിട്ടില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും ഐസിഎംആറും. വേണ്ട മുന്‍കരുതല്‍ എടുത്തതിന് ലോകാരോഗ്യ സംഘടന ഇന്ത്യയെ പുകഴ്ത്തുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ ഇതുവരെ 9,67,349 പേര്‍ക്കാണ് രോഗബാധയുണ്ടായത്. നിലവില്‍ 2,53,100 പേര്‍ രോഗബാധയുള്ളവരാണ്. രോഗമുക്തരായി നേടിയത് 6,86,462 പേര്‍ക്കാണ് . 27,787 പേര്‍ മരിച്ചു.ആന്ധ്രയില്‍ 5,27,512 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 4,25,607 രോഗമുക്തരായി. 4,634 മരണവും റിപ്പോര്‍ട്ട് ചെയ്തു.തമിഴ്‌നാട്ടില്‍ 480,524 പേരെയാണ് രോഗം ബാധിച്ചത്.രോഗമുക്തി നേടിയത് 423,231 പേര്‍ക്കാണ്. 8,090 പേര്‍ മരിച്ചു. തമിഴ്‌നാട് 480,524, കര്‍ണാടക 4,21,730, ഉത്തര്‍പ്രദേശ് 2,85,041, ഡല്‍ഹി 2,01,174, ബംഗാള്‍ 1,90,063 എന്നിങ്ങനെയാണ് ആകെ രോഗബാധിതരുടെ കണക്ക്. 

ENGLISH SUMMARY:covid update in india 11–9‑2020
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.