രാജ്യത്ത് കോവിഡ് ബാധിതര്‍ ഒമ്പത് ലക്ഷം കടന്നു

Web Desk

ന്യൂഡല്‍ഹി

Posted on July 14, 2020, 11:14 am

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 28,498 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 553 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 9,06,752 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5,71,460 പേരാണ് രോഗമുക്തി നേടിയത്.

രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 23,727 കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 2,60,924 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്.

10,482 പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍ മരിച്ചത്. 1,44,507 പേരാണ് രോഗമുക്തി നേടിയത്. തമിഴ്‌നാട്ടില്‍ 1,42,798 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,411 പേര്‍ മരിച്ചു. 91,312 പേരാണ് രോഗമുക്തി നേടിയത്.

ENGLISH SUMMARY:covid update in india 14–7‑2020
You may also like this video