രാജ്യത്ത് കോവിഡ് ബാധിതര്‍ പതിനേഴ് ലക്ഷത്തിലേക്ക്; മരണം 36,511 കടന്നു

Web Desk

ന്യൂഡൽഹി

Posted on August 02, 2020, 8:36 am

രാജ്യത്ത് കോവിഡ് ബാധിതര്‍ പ്രതിദിനം വര്‍ധിക്കുകയാണ്. നിലവില്‍ 16,95,988 പേര്‍ക്കാണ് രാജ്യത്ത് കോവിഡ്
സ്ഥിരീകരിച്ചിട്ടുള്ളത്. ദിനംപ്രതി 50,000 ത്തിലേറെ പുതിയ രോഗികളാണ് രാജ്യത്ത് ഉണ്ടാകുന്നത്. ഇന്നലെ മാത്രം 57,118 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 36,511 ആയി.

മഹാരാഷ്‌ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ 9,601 പുതിയ കേസുകളും 322 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 4,31,719. ആകെ മരണം 15,316. ആന്ധ്രയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 9,276 കേസുകളും 58 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 1,50,209 ആയി.

തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷവും, ആന്ധ്രയിൽ ഒന്നര ലക്ഷവും കടന്നു. ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, തെലങ്കാന, ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി തുടരുകയാണ്.

ENGLISH SUMMARY:covid update in india 2–8‑2020
You may also like this video