Web Desk

ന്യൂഡല്‍ഹി

November 23, 2020, 10:55 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു

Janayugom Online

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചു വരികയാണ്. രോഗബാധിതരുടെ എണ്ണം 90,95,807 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടയില്‍ 44,059 രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 511 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 1,33,738 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 41,024 ആയി. ആകെ രോഗമുക്തരുടെ എണ്ണം 85,62,641 ആയി. ഇതോടെ രോഗമുക്തി നിരക്ക് 93.68 ആയി. 

ഡല്‍ഹിയിലാണ് രോഗവ്യാപനം വര്‍ധിച്ചത്. 24 മണിക്കൂറിനിടയില്‍ 121 മരണമാണ് ഇവിടെ സ്ഥിരീകരിച്ചത്. 6,746 പുതിയ രോഗബാധിതരും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 5,753 പുതിയ കേസുകളും, 50 മരണവുമാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തത്. കർണാടകയില്‍ 1704, തമിഴ്നാട്ടില്‍ 1655, ഗുജറാത്തില്‍ 1495 കേസുകലാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യ തലസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. 

ENGLISH SUMMARY:covid update in india 23-11-2020
You may also like this video