September 29, 2022 Thursday

Related news

September 29, 2022
September 29, 2022
September 29, 2022
September 27, 2022
September 27, 2022
September 26, 2022
September 24, 2022
September 23, 2022
September 23, 2022
September 21, 2022

രാജ്യത്ത് കോവിഡ് ബാധിതര്‍ 56 ലക്ഷം ; 90,000 കടന്ന് മരണം

Janayugom Webdesk
ഡല്‍ഹി
September 23, 2020 11:11 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ദിക്കുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു. 56,46,010 പേർക്കാണ് ഇത് വരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടയില്‍ 83,347 പേര്‍ക്കാണ് പുതിതായി രോഗം ബാധിച്ചത്. ആകെ മരണം 90,000 ആയി. ഔദ്യോഗിക കണക്ക് പ്രകാരം 90020 പേർ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

രോഗമുക്തി നേടിയവരുടെ എണ്ണം 89746 കടന്നു. 9.33 ലക്ഷം സാംപിള്‍ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയത്. ചണ്ഡീഗഡ്, ഉത്തരാഗണ്ഡ്, ഹിമാചല്‍, കേരളം, പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന കോവിഡ്ബാധ നിരക്കാണ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ രോഗമുക്തി നിരക്കില്‍ രാജ്യത്ത് വര്‍ധനവ് ഉണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. 

ENGLISH SUMMARY:Covid update in india 23–9‑2020
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.