രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രം; 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം 60 ലക്ഷം കടന്നു

Web Desk

ന്യൂഡല്‍ഹി

Posted on September 28, 2020, 11:47 am

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. 24 മണിക്കൂറിനിടെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 82,170 കോവിഡ് കേസും 1039 മരണവുമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികൾ 60 ലക്ഷം കടന്നു. 60,74,703 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 95,542 മരണങ്ങളും ഇതിനകം ഉണ്ടായി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 75 ശതമാനത്തിലെത്തി. 5,01,6521 പേര്‍ ഇതിനോടകം രോഗമുക്തി കൈവരിച്ച് കഴിഞ്ഞു. നിലവില്‍ രാജ്യത്ത് 9,62,640 സജീവ കേസുകളാണുള്ളത്. ഇന്നലവരെ 7,19,67,230 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 7,09,394 സാമ്പിളുകള്‍ ഞായറാഴ്ച പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.

13 ലക്ഷത്തിലധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 18056 കേസും 380 മരണവും സംസ്ഥാനത്തുണ്ടായി. 13,39,232 കേസും 35,573 മരണവും മഹാരാഷ്ട്രയിലുണ്ടായി. ആന്ധ്രാപ്രദേശും തമിഴ്നാടുമാണ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രക്ക് തൊട്ടുപിന്നിലുള്ളത്. ആന്ധ്രയില്‍ ഇന്നലെ 6923 കേസും 45 മരണവും തമിഴ്‌നാട്ടില്‍ 5791 കേസും 80 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 7000ത്തില്‍പ്പരം കേസുകൾ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ENGLISH SUMMARY:covid update in india 28–9‑2020
You may also like this video