രാജ്യത്ത് കോവിഡ് ബാധിതര്‍ 18 ലക്ഷം കടന്നു; രോഗമുക്തി നേടുന്നവരുടെ എണ്ണം 11 ലക്ഷമായി

Web Desk

ന്യൂഡല്‍ഹി

Posted on August 03, 2020, 11:28 am

രാജ്യത്ത് കോവിഡ് ബാധിതര്‍ പതിനെട്ട് ലക്ഷം കടന്നു. ആകെ രോഗബാധിതര്‍ 1,803,695 കടന്നു. 38135 മരണം കവിഞ്ഞു. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 52,972 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 771 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 579,357 ആയി. രോഗമുക്തി നേടിയവര്‍ 1,186,203 കടന്നു.

രോഗമുക്തി നേടുന്നവരുടെ നിരക്ക് 65.76 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ 9,509 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 260 പേര്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 15,576 ആയി. ആന്ധ്രപ്രദേശില്‍ എണ്ണായിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ പ്രിതദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലും അയ്യാരിത്തിലേറെ ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ ആകെ രോഗബാധിതര്‍ 75000 കടന്നു.

ENGLISH SUMMARY:covid update in india 3–8‑2020
You may also like this video