രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 779 മരണങ്ങള്‍

Web Desk

ന്യൂഡല്‍ഹി

Posted on July 31, 2020, 10:34 am

രാജ്യത്ത് കോവിഡ് വ്യാപനം പ്രതിദിനം വര്‍ധിക്കുകയാണ്. ഇരുപത്തിനാലു മണിക്കൂറിനിടെ 55,079 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 779 പേര്‍ മരിച്ചു. 16,38,871 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 5,45,318 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 10,57,806 പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്രയിലാണ് രോഗവ്യാപനം വര്‍ധിച്ചത്. 11,147 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 266 പേര്‍ മരിച്ചു.

ആകെ രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. ആകെ രോഗികളുടെ എണ്ണം 4,11,798 ആയി. 14,729 പേരാണ് മരിച്ചത്. കര്‍ണാടകയില്‍ ഇന്നലെ 6,128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 83 മരണം റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം 1,18,632 ആയി. ഇതുവരെ മരിച്ചവരുടെ എണ്ണം 2,230 ആയി. തമിഴ്‌നാട്ടില്‍ 5,864 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മരണം 3,838ആയി. ആകെ രോഗികളുടെ എണ്ണം 2,39,978 ആയി.

ENGLISH SUMMARY:Covid update in india 31–7‑2020
You may also like this video