രാജ്യത്ത് കോവിഡ് ബാധിതര്‍ 18 ലക്ഷം കടന്നു; 24 മണിക്കൂറിനിടയില്‍ 50,000 പുതിയ കേസുകള്‍

Web Desk

ന്യൂഡൽഹി

Posted on August 04, 2020, 8:32 am

രാജ്യത്ത് കോവിഡ് ബാധിതര്‍ പതിനെട്ട് ലക്ഷം കടന്നു. പ്രതിദിനം രാജ്യത്ത് അരലക്ഷത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 800ല്‍ അധികം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 39000ലേക്ക് അടുക്കുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മഹാരാഷ്ട്രയിലെ ആകെ കേസുകള്‍ നാലര ലക്ഷം കടന്നു. ആന്ധ്രയില്‍ മരണം 1500 കടന്നു. 63 മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ 1537 ആയി. 7822 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 1,66,586 ആയി.

തമിഴ്നാട്ടിലെ മരണസംഖ്യ 4241 ആയി. 109 പേര്‍ കൂടി മരിച്ചു. 5609 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 263222 ആയി. കര്‍ണാടകയില്‍ മരണസംഖ്യ 2500 കടന്നു. 98 മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ മരണസംഖ്യ 2594 ആയി. 4752 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,39,571 ആണ് ആകെ രോഗബാധിതര്‍.

ENGLISH SUMMARY:Covid update in india 4–8‑2020
You may also like this video