October 3, 2022 Monday

Related news

October 3, 2022
October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022
September 30, 2022
September 30, 2022
September 29, 2022

രാജ്യത്ത് 24 മണിക്കുറിനിടയില്‍ 93,215 കോവിഡ് രോഗികള്‍; മരണം 79,754 കടന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 14, 2020 9:35 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 93,215 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 3,777,044 ആയി. ആകെ മരണം 79,754 കടന്നു. 

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഡ​ല്‍​ഹി, പ​ശ്ചി​മ​ബം​ഗാ​ള്‍, തെ​ല​ങ്കാ​ന, ബി​ഹാ​ര്‍, ഒ​ഡീ​ഷ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വര്‍ധനവുള്ളത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 22,543 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 416 പേരാണ് ഇന്നലെ മരിച്ചത്. 10,60,308 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.രോഗമുക്തി നേടിയവരുടെ എണ്ണം 7,40,061 ആയി. കര്‍ണാടകയില്‍ ഇന്നലെ 9,894 പേര്‍ക്കും തമിഴ്‌നാട്ടില്‍ 5,693 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 104 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 4, 59,445 ആയി ഉയര്‍ന്നു.

ENGLISH SUMMARY:covid update india 14–9‑2020
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.