രാജ്യത്ത് കോവിഡ് ബാധിതര്‍ 55 ലക്ഷം കടന്നു

Web Desk

ന്യൂഡല്‍ഹി

Posted on September 22, 2020, 8:42 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 55.41 ലക്ഷമായി. രോഗമുക്തി നേടിയവരുടെ എണ്ണം 44 ലക്ഷം കടന്നു. ആകെ മരണം ഇതോടെ 88,723 ആയി. മഹാരാഷ്ട്രയിലാണ് രോഗ വ്യാപനം കൂടുതലായിട്ടുള്ളത്. പ്രതിദിനം 15,738 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 344 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം 30,000 കടന്നു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 9,16,348 ആയിരിക്കുകയാണ്.

ആകെ രോഗികളുടെ എണ്ണം ഇതോടെ 12,24,380 ആയി. നിലവില്‍ മരണം 33,015 ആയി. കര്‍ണാടകയില്‍ രോഗികളുടെ എണ്ണം 7,339 ആയി. 24 മണിക്കൂറിനിടയില്‍ 9,925 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 122 പേരാണ് മരിച്ചത്. ആകെ മരണം 8,145 ആയി. ആകെ രോഗികളുടെ എണ്ണം 5,26,876 ആയി ഉയര്‍ന്നു.

4,23,377 പേര്‍ രോഗമുക്തി നേടിയത്. തമിഴ്നാട്ടില്‍ ഇന്നലെ 5,344 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തിരുടെ എണ്ണത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 5,492 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 60 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 8,871 ആയി. മൊത്തം രോഗികളുടെ എണ്ണം 5,47,337 ആയി ഉയര്‍ന്നു.

ENGLISH SUMMARY:covid update india 22–9‑2020
You may also like this video