Janayugom Online
പ്രതീകാത്മക ചിത്രം

കോവിഡ്‌‌ 19; ആഗോള പട്ടികയിൽ ഇന്ത്യ ഏഴാമത്‌; രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

Web Desk

ന്യൂഡല്‍ഹി

Posted on June 01, 2020, 9:59 am

കോവിഡ്‌‌ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ആഗോള പട്ടികയിൽ ഏഴാമതായി. തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് എണ്ണായിരത്തിലേറെ രോ​ഗികളും ഇരുന്നൂറിലേറെ മരണവും റിപ്പോർട്ടുചെയ്‌തിട്ടുണ്ട്. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 5400 പിന്നിട്ടു. മൂന്നുദിവസംകൊണ്ട് കാൽലക്ഷത്തോളംമൂന്നാം ദിവസ പേർ രോഗബാധിതരാവുകയും എഴുന്നൂറോളം പേർ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ 89 പേർ കൂടി മരിച്ചു, പുതുതായി 2487 രോ​ഗികള്‍ റിപ്പോർട്ടുചെയ്‌തു.

ഇതിൽ ധാരാവിയിൽ മാത്രം 38 പുതിയ രോഗികൾ ഉണ്ട്. തമിഴ്‌നാട്ടിൽ 1,149 പുതിയ രോഗികളും 13 മരണം ഉണ്ടായിട്ടുണ്ട്. ആദ്യമായാണ് തമിഴ്‌നാട്ടിൽ രോ​ഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നത്. ചെന്നൈയില്‍ മാത്രം 809 രോ​ഗികള്‍. ആകെ രോ​ഗികള്‍ 22,333. മരണം 173. ദില്ലിയിൽ നാലാംദിവസവും രോഗികള്‍ ആയിരം കടന്നു. ഞായറാഴ്‌ച 1149 രോഗികളും 57 മരണവും. ഞയറാഴ്ച ഗുജറാത്തിൽ 438 രോ​ഗികള്‍, 31 മരണം. ബംഗാളിൽ 371 രോഗികള്‍, 8 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

Eng­lish sum­ma­ry; covid updates

you may also like this video;