സംസ്ഥാനത്തു ഇന്നു 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇന്നു 801 പേർക്കു സമ്ബർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇതിൽ 40 പേരുടെ ഉറവിടം അറിയില്ല. ഇന്നു രോഗം പിടിപെട്ടതിൽ 15 പേർ ആരോഗ്യപ്രവർത്തകരാണ്. രോഗം ബാധിച്ചു ചികിത്സയിലുണ്ടായിരുന്ന 815 പേർ രോഗമുക്തി നേടി. ഇന്നു രണ്ടുപേർ കോവിഡ് ബാധിച്ചു മരിച്ചു.
ഇന്നു രോഗം ബാധിച്ചവരുടെ എണ്ണം ജില്ല തിരിച്ച് തിരുവനന്തപുരം 205,എറണാകുളം 106,ആലപ്പുഴ 101,തൃശൂർ 85,മലപ്പുറം 85,കാസർകോട് 66,പാലക്കാട് 59, കൊല്ലം 57,കണ്ണർ 37,കോഴിക്കോട് 33 ഇടുക്കി 26,സംസ്ഥാനത്ത് 10484 ചികിൽസയിലുണ്ട്. 24 മണിക്കൂറിനിടെ 19343 സാമ്പിളുകൾ പരിശോധിച്ചു.