ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു

Web Desk

ന്യൂഡല്‍ഹി

Posted on September 09, 2020, 8:57 pm

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4000 കടന്നു. 4036 പേര്‍ക്കാണ് പുതുതായി രോഗബാധയേറ്റത്. ഇതോടെ ഡല്‍ഹിയിലെ ആകെ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. പ്രതിദിനം 50,000 പരിശോധനകളാണ് നടക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

കര്‍ണാടകയില്‍ രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. 9540 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 128 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരുവില്‍ മാത്രം 3419 പേര്‍ക്കാണ് ഒറ്റ ദിവസം കോവിഡ് ബാധിച്ചത്.

അതേസമയം, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം പിന്നിട്ടു. ഇന്നലെ 89,706 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 43,70,128 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് വൈറസ്ബാധയേറ്റത്. ഒറ്റ ദിവസം 1115 മരണം സ്ഥിരീകരിച്ചു. ഇതോടെ 73,890 പേര്‍ കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചു.

Eng­lish summary:Covid updates from Del­hi
You may also like this video: