Web Desk

ന്യൂഡല്‍ഹി

March 12, 2021, 11:12 am

രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകൾ

Janayugom Online

രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 23, 285 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 117 മരണവും റിപ്പോര്‍ട്ട് ചെയ്തു

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 14,317 പോസിറ്റീവ് കേസുകളും 57 മരണവും റിപ്പോർട്ട് ചെയ്തു. നാഗ്പൂരിൽ മാർച്ച് 15 മുതൽ 21 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പഞ്ചാബിലെ ലുധിയാനയിൽ ഇന്നുമുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി .രാത്രി 11 മണി മുതൽ 5 മണി വരെയാണ് നിയന്ത്രണം.

അതേസമയം, കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാലിൽ താഴെയാണ്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.05 ആണ്. 69,838 സാമ്പിളുകളാണ് പരിശോധിച്ചത്. 2133 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 3753 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1862 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതിൽ 180 പേരുടെ ഉറവിടം വ്യക്തമല്ല.

33,785 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,47,226 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.വിവിധ ജില്ലകളിലായി 1,59,401 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4355 ആയി.

Eng­lish sum­ma­ry; covid updates from india
You may also like this video: