കോവിഡ്; സംസ്ഥാനത്ത് ഇന്ന് 1426 പേര്‍ക്ക് രോഗമുക്തി, 1417 പുതിയ രോഗികള്‍

Web Desk

തിരുവനന്തപുരം

Posted on August 11, 2020, 6:05 pm

സംസ്ഥാനത്ത്   ഇന്ന് 1417 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1426 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ഇന്ന്  1242 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  105 പേരുടെ  ഉറവിടം വ്യക്തമല്ല  . വിദേശത്തു നിന്ന് വന്ന 62  പേര്‍ക്കും .മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 72  പേരുക്കുമാണ് രോഗം സ്ഥിരീകരിച്ചു. . ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 36  .സംസ്ഥാനത്ത്  ഇന്ന്  5 മരണം റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യൻ 68, കണ്ണൂർ കോളയാട് കുമ്പ മാറാടി 75, തിരുവനന്തപുരം വലിയ തുറ മണിയൻ 80, ചെല്ലാനം സ്വദേശി റാത്ത ചാൾസ്, വെള്ളനാട് സ്വദേശി പ്രേമ 52 എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 297  , മലപ്പുറം 242 , കാസര്‍കോട് 147  , എറണാകുളം 133  , ആലപ്പുഴ  146 , തൃശൂര്‍ 32 , കണ്ണൂര്‍ 30 , കോട്ടയം 24 , കോഴിക്കോട് 158 , പാലക്കാട്  141 , ഇടുക്കി 04 , പത്തനംതിട്ട 20, കൊല്ലം 25, വയനാട് 18.

കഴിഞ്ഞ 24 മണിക്കൂറിനിടെ 21,625 പരിശോധനകള്‍ നടത്തി. മാസ്ക് ധരിക്കാത്ത  6954  സംഭവങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റെെന്‍ ലംഘിച്ച  10 പേര്‍ക്കെതിരെ  ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. മാസ്ക് ധരിക്കാത്തവരുടെ പ്രത്യേക ഡേറ്റബേസ് തയ്യറാക്കും. രണ്ടാമതും കുറ്റം  ആവര്‍ത്തിച്ചാല്‍ 2000 രുപ പിഴ ഈടാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍  വ്യക്തമാക്കി..

ഇടുക്കി രാജമലയില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം  52 ആയി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry: covid update from ker­ala

You may also like this video: