Web Desk

തിരുവനന്തപുരം

July 24, 2020, 5:08 pm

തിരുവനന്തപുരം ജില്ലയില്‍ രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ്

Janayugom Online

തിരുവനന്തപുരം ജില്ലയില്‍ രണ്ട് പൊലീസ്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ സാമൂഹിക വ്യാപനം നടന്ന പൂന്തുറയില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥനാണ്. എ ആര്‍ ക്യാമ്പിലെ പൊലീസുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് ഏഴ് ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അഞ്ചു ദിവസത്തിനിടെ 38 ആരോഗ്യ പ്രവർത്തകർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ തുടർച്ചയായി ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗ വ്യാപനം റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക പടർത്തുന്നു.

വ്യാഴാഴ്ച മാത്രം 7 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച 6 ആരോഗ്യ പ്രവർത്തകർക്കും, തിങ്കളാഴ്ച 4 പേർക്കും ചൊവാഴ്ച 3 പേർക്കും ബുധനാഴ്ച 18 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

തിരുവന്തപുരത്ത് ഇന്നലെ 222 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 206 ഉം സമ്പര്‍ക്കരോഗികളാണ്. 16 പേരുടെ ഉറവിടം വ്യക്തമല്ല.

Eng­lish sum­ma­ry: covid updates from thiruvananthapuram

You may also like this video: