രാജ്യത്ത് കോവിഡ് രോഗവ്യാപനം വീണ്ടും ആശങ്ക ഉയര്‍ത്തുന്നു. ഡല്‍ഹിയിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. തുടർച്ചയായ രണ്ടാം ദിവസവും അഞ്ഞൂറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ 501 കേസുകളാണ് പുതുതായി രേഖപ്പെടുത്തിയത്. ഞായറാഴ്ച 517 കേസുകളും. പോസിറ്റിവിറ്റി നിരക്ക് തിങ്കളാഴ്ച 7.72 ശതമാനമായി ഉയർന്നു. ഞായറാഴ്ച 4.21 ശതമാനം ആയിരുന്നു പോസിറ്റീവിറ്റി നിരക്ക്.
പുതിയ കേസുകളോടെ അടിസിസ്ഥാനത്തില് നഗരത്തില്‍ 18,69,051 ആയി ഉയർന്നു. അതേസമയം ഇതുവരെയുള്ള മരണസംഖ്യ 26,160 ആണ്. ഡൽഹിയിൽ ശനിയാഴ്ച 461 കോവിഡ് കേസുകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. പോസിറ്റീവിറ്റി നിരക്ക് 5.33 ശതമാനമായിരുന്നു. 6,492 കോവിഡ് ടെസ്റ്റുകളാണ് തിങ്കളാഴ്ച നടത്തിയത്. 1,188 കോവിഡ് രോഗികൾ സംസ്ഥാനത്ത് വീടുകളിൽ നിരീക്ഷണത്തിലാണ്.
English Summary:Covid updates in india 19-04-2022
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.