Web Desk

ന്യൂഡല്‍ഹി

July 19, 2021, 10:55 am

രാജ്യത്ത് 38,164 പ്രതിദിനം കോവിഡ് രോഗികള്‍; 499 മരണം

Janayugom Online

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം 38,164 ആയി. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാല്‍പതിനായിരത്തില്‍ താഴെ എത്തിയത് ആശ്വാസം നല്‍കുന്നത്. 499 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. രോഗമുക്തി നിരക്ക് 97.32 ശതമാനമാണ്. 

ഡല്‍ഹിയില്‍ പ്രതിദിന കേസുകള്‍കളിലും മരണ നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. 

ENGLISH SUMMARY:covid updates in india 19-07-2021
You may also like this video