Web Desk

ന്യൂഡല്‍ഹി

August 20, 2020, 10:07 am

രാജ്യത്ത് കോവിഡ് ബാധിതര്‍ 28 ലക്ഷം കടന്നു; 24 മണിക്കൂറിനിടയില്‍ 977 മരണം

Janayugom Online

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. ആകെ രോഗബാധിതര്‍ 28 ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 69,652 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 28,36,925 ആയി. ഏറ്റവും വലിയ പ്രതിദിന കണക്കുകളാണ്.

977 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത്. ആകെ മരണം 53,866 ആയി. 6,86,395 പേരാണ് ചികിത്സയിലുള്ളത്. 20, 96, 664 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ നിരക്ക് ഇതോടെ 73.91 ശതമാനമായി ഉയർന്നു.

ENGLISH SUMMARY: covid updates in india 20–8‑2020
You may also like this video