Web Desk

ന്യൂഡല്‍ഹി

July 26, 2021, 1:24 pm

രാജ്യത്ത് 39,361 പ്രതിദിന കോവിഡ് രോഗികള്‍; 416 മരണം

Janayugom Online

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 39,361 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 416 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 4,20,967 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 35,968 കടന്നു. 3.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,05,79,106 ആയി. 11,54,444 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പരിശോധിച്ചത്. ആകെ പരിശോധനകള്‍ 45,74,44,011 നടത്തിയെന്ന് ഐസിഎംആര്‍ അറിയിച്ചു. 43,51,96,001 പേ​ർ​ക്ക് വാ​ക്സി​ൻ നല്കി. 

ENGLISH SUMMARY:covid updates in india 26-07-2021
You may also like this video