രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു; ആകെ രോഗമുക്തര്‍ 74 ലക്ഷം

Web Desk

ന്യൂഡല്‍ഹി

Posted on October 31, 2020, 9:35 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷത്തിലേക്ക് കടന്നു. ആകെ രോഗബാധിതര്‍ 81,37,119 ആയി. പ്രതിദിനം രോഗബാധിതരുടെ എണ്ണം അരലക്ഷത്തില്‍ താഴെയായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടയയില്‍ 6190 പുതിയ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. 127 മരണം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 8241 ആയി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് ലക്ഷത്തിലേക്ക് അടുത്തു. രാജ്യതലസ്ഥാനത്ത് രോഗവ്യാപനം വീണ്ടും തീവ്രമാവുകയാണ്. 5891 പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടയില്‍ രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 3589, പശ്ചിമബംഗാളില്‍ 3,979 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശില്‍ ആകെ മരണസംഖ്യ 7000 അടുത്തു. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം ഇതോടെ 74 ലക്ഷം കടന്നു.

ENGLISH SUMMARY:covid update in india 31-10-2020
You may also like this video