രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 25ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 996 മരണം

Web Desk

ന്യൂഡൽഹി

Posted on August 15, 2020, 10:32 am

രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,002 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 25,26,193 ആയി. ഇതിൽ 6,68,220 എണ്ണം സജീവ കേസുകളാണ്. 18,08,937 പേർ രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 996 പേർക്കാണ് ജീവൻ നഷ്ടമായതെന്നും ഇതോടെ കോവിഡ് മൂലം രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 49,036 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നിൽ.

Eng­lish sum­ma­ry; covid updates in india

you may also like this video;