Web Desk

കാസര്‍കോട്

January 22, 2021, 6:15 pm

ജില്ലയില്‍ 67 പേര്‍ക്ക്‌ കൂടി കോവിഡ്‌

Janayugom Online

ജില്ലയില്‍ 67 പേര്‍ക്ക്‌ കൂടി കോവിഡ്‌ 19 പോസിറ്റീവായി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25668 ആയി. ചികിത്സയിലുണ്ടായിരുന്ന 64 പേര്‍ക്ക്‌ കോവിഡ്‌ നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ്‌ അറിയിച്ചു. പറഞ്ഞു. നിലവില്‍ 842 പേരാണ്‌ ജില്ലയില്‍ ചികിത്സയിലുള്ളത്‌. അജാനൂര്‍-ഒന്ന്‌, ബളാല്‍-ആറ്‌, ചെമ്മനാട്‌-രണ്ട്‌, ദേലംമ്പാടി-ഒന്ന്‌, ഈസ്റ്റ്‌ എളേരി-മൂന്ന്‌, എന്‍മകജെ-ഒന്ന്‌, കളളാര്‍-രണ്ട്‌, കാഞ്ഞങ്ങാട്‌-നാല്‌, കരിവെളളൂര്‍ പെരളം-ഒന്ന്‌, കയ്യൂര്‍ ചീമേനി-എട്ട്‌, കിനാനൂര്‍ കരിന്തളം-അഞ്ച്‌, കോടോം ബേൂളൂര്‍-ഏഴ്‌, മധൂര്‍-രണ്ട്‌, മംഗല്‍പാടി-ഒന്ന്‌, മുളിയാര്‍-രണ്ട്‌, പടന്ന‑ഒന്ന്‌, പൈവളിഗ‑മൂന്ന്‌, പനത്തടി-നാല്‌, പാണത്തൂര്‍-ഒന്ന്‌, പിലിക്കോട്‌-രണ്ട്‌, പുല്ലൂര്‍ പെരിയ‑നാല്‌, തൃക്കരിപ്പൂര്‍-രണ്ട്‌, വെസ്റ്റ്‌ എളേരി-നാല്‌, എന്നിങ്ങനെയാണ്‌ ജില്ലയില്‍ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്‌.
വീടുകളില്‍ 5964 പേരും സ്ഥാപനങ്ങളില്‍ 371 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്‌ 6335 പേരാണ്‌.