Saturday 16, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

വാഷിങ്ടണ്‍

August 27, 2020, 9:04 am

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ടരക്കോടിയിലേക്ക്; മരണം എട്ട് ലക്ഷം കടന്നു

Janayugom Online

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ടരക്കോടിയിലേക്ക് അടുക്കുന്നു. 24,323,081 പേര്‍ക്കാണ് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മരണം എട്ടു ലക്ഷം കടന്നു. 8,28,887 പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയിലും ബ്രസീലിലുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്ളത്. അമേരിക്കയില്‍ രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക് അടുക്കുന്നു.

6,000,331 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 44,603 പേര്‍ക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചത്. 1,286 മരണവും റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1.68 കോടിയാണ്. ബ്രസീലില്‍ ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 47,828 ഉം മരണം 1,090വുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്.

ENGLISH SUMMARY:Covid updates in world 27–8‑2020
You may also like this video