May 26, 2023 Friday

Related news

May 24, 2023
May 24, 2023
May 23, 2023
May 22, 2023
May 22, 2023
May 22, 2023
May 22, 2023
May 21, 2023
May 18, 2023
May 15, 2023

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാൽപ്പത് ലക്ഷം പിന്നിട്ടു; 86,432 പുതിയ രോഗികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 5, 2020 10:44 am

ഇന്ത്യയിലെ കോവിഡ് ബാധിച്ചവരുടെ എണ്ണം നാൽപ്പത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേരാണ് രോഗം ബാധിതരായത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 40,23,179 ആയി ഉയര്‍ന്നു. കഴിഞ്ഞ 13 ദിവസത്തിനിടയില്‍ രാജ്യത്ത് പത്ത് ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഇന്നലെ മാത്രം 1089 പേര്‍ മരിച്ചു. ഇതോടെ വെെറസ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 70,000 ന് അടുത്തെത്തി. നിലവില്‍ 8,46,395 പേര്‍ ചികിത്സയിലാണ്.ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ രാജ്യമായ ബ്രസീലും ഇന്ത്യയും തമ്മില്‍ ഒരു ലക്ഷത്തില്‍ താഴെ രോഗികളുടെ അകലം മാത്രമാണ് ഉള്ളത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 20,000 ന് അടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 8,63,062 ആയി. മരണം 25,964 . നിലവില്‍ 2,10,978 പേര്‍ ചികിത്സയിലാണ്. ആന്ധ്ര പ്രദേശില്‍ 10,776 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 9280 പേര്‍ക്കും ഇന്നലെ രോഗം ബാധിച്ചു.

അതേസമയം,കോവിഡ് ഗുരുതരമായി ബാധിച്ചവര്‍ക്കുള്ള ചികിത്സ മാര്‍ഗനിര്‍ദേശം പുതുക്കി ലോകാരോഗ്യ സംഘടന. രോഗം അതീവഗുരുതരമായി ബാധിച്ചവര്‍ക്ക് ഹെെഡ്രോകോര്‍ട്ടിസോണ്‍, ഡെക്സെതസോണ്‍, മെതല്‍പ്രെഡ്നിസിലന്‍ എന്നീ മരുന്നുകള്‍ നല്‍കുന്നത് മരണനിരക്ക് 20 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തി. ഇതിനെ തുര്‍ന്നാണ് ഈ മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി കോവിഡ് പ്രതിരോധത്തിന് പുതിയ മാര്‍ഗരേഖ ലോകാരോഗ്യ സംഘടന പുറത്തിറക്കിയത്. ബ്രിട്ടന്‍, ചെെന, കാനഡ, ബ്രസീല്‍, യുഎസ് എന്നീ രാജ്യങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളിലെ കണ്ടെത്തലുകള്‍ ലോകാരോഗ്യ സംഘടന പുറത്തുവിട്ടു.
കോവിഡ് ബാധിച്ച് ലോകത്ത് ഏഴായിരത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചു. ആംസ്റ്റര്‍ ഇന്‍ര്‍നാഷണലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്ത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചത് മെക്സിക്കോയിലാണ്. 1300 പേര്‍. അമേരിക്കയില്‍ 1077 പേരും ഇന്ത്യയില്‍ 573 പേരും മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Eng­lish sum­ma­ry: Covid updates india
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.