Web Desk

ന്യൂഡല്‍ഹി

January 13, 2021, 11:03 am

രാജ്യത്ത് 15,968 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ആകെ രോഗബാധിതരുടെ എണ്ണം 1,04,95,147

Janayugom Online

രാജ്യത്ത് ഇന്ന് 15,968 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,04,95,147 ആയി.  202 പേരാണ് ഒറ്റ ദിവസത്തിനിടെ രോഗം ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കോവിഡ് മരണം 1,51,529. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവില്‍ 2,14,507 പേർ ചികിത്സയിലാണ്. ഇതുവരെ 1,01,29,111 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 19,74,488 ആയി. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ 9,28,806 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആന്ധ്രാപ്രദേശിൽ 8,85,234 കേസുകളും തമിഴ്നാട്ടിൽ 8,27,614 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ ഇതുവരെ 8,19,765 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ENGLISH SUMMARY: covid updates India 12-01-2021

YOU MAY ALSO LIKE THIS VIDEO