Web Desk

ന്യൂഡല്‍ഹി

June 02, 2020, 9:06 am

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്

Janayugom Online

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8171 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,98,706 ആയി. തിങ്കളാഴ്ച മാത്രം 204 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ആകെ മരണം 5598. നിലവിൽ 97,581 പേരാണ് ചികിത്സയിലുള്ളത്. 95,526 പേരുടെ രോഗം ഭേദമായി. മഹാരാഷ്ട്രയിൽ കോവിഡ് മൂലം 76 പേർ കൂടി തിങ്കളാഴ്ച മരിച്ചു. 2,361 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 70,013. ഇവരിൽ 41,009 പേർ മുംബൈയിൽ ആണ്.

Eng­lish sum­ma­ry; covid updates india

you may also like this video;