Web Desk

ന്യൂ​ഡ​ല്‍​ഹി

June 08, 2020, 8:59 am

ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ 2.57 ലക്ഷം

Janayugom Online

ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളിൽ തുടരുന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 10,884 പേ​ര്‍​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,486 ആ​യി. 261 പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 7,207 ആ​യി ഉ​യ​ര്‍​ന്നു. 1,23,848 പേർ രോഗമുക്തരായി. 1,26,418 പേ​രാ​ണ് നിലവിൽ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 3,007 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥിരീകരിച്ചത്. 91 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെയ്തു.

ഇ​തോ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 85,975 ആ​യും മ​ര​ണ​സം​ഖ്യ 3,060 ആ​യും ഉ​യ​ര്‍​ന്നു. ത​മി​ഴ്നാ​ട്ടി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 31,667 ആ​യി. മരണം 272 ആയി. രോഗം ഭേദമായവർ 16,999. പുതുതായി 1,515 പേ​ര്‍​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 51 മരണവും റിപ്പോർട്ട് ചെയ്തു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 28,936 ആ​യും മ​ര​ണ​സം​ഖ്യ 812 ആ​യും ഉ​യ​ര്‍​ന്നു. ഗു​ജ​റാ​ത്തി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 20,097 ആ​യി. 1,249 മ​ര​ണവും റിപ്പോർട്ട് ചെയ്തു. ഇ​തു​വ​രെ 13,643 പേ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്. രാ​ജ​സ്ഥാ​നി​ല്‍ 10,599 പേ​ര്‍​ക്ക് രോ​ഗം​ബാ​ധി​ച്ച​തി​ല്‍ 240 പേ​ര്‍ മ​രി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​ര്‍ 10,536. മ​ര​ണം 275. രോ​ഗം ഭേ​ദ​മാ​യ​വ​ര്‍ 6,185. മ​ധ്യ​പ്ര​ദേ​ശി​ല്‍ ഇ​തു​വ​രെ 9,401 പേ​ര്‍​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ആ​കെ മ​ര​ണം 412.

Eng­lish sum­ma­ry; covid updates india

you may also like this video;