Web Desk

ന്യൂഡല്‍ഹി

July 29, 2021, 11:38 am

രാജ്യത്ത് 43,509 പുതിയ രോഗികള്‍, 634 മരണം

Janayugom Online

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 43,509 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 634 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,22,662 ആയിട്ട. 24 മണിക്കൂറിനിടെ 38,465 പേര്‍ കൂടി രോഗമുക്തി നേടി. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ രാജ്യത്ത് 4,03,840 സജീവ കേസുകളാണുള്ളത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് സജീവ രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം 17,28,795 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

അതേസമയം കോവിഡ് രോഗവ്യാപനവും പ്രതിരോധപ്രവർത്തനങ്ങളും വിലയിരുത്തൽ കേന്ദ്ര ആരോഗ്യ സംഘം കേരളത്തിൽ എത്തും.നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ (എൻസിഡിസി) ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് എത്തുക. സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘം സഹായങ്ങള്‍ നല്‍മെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
Eng­lish sum­ma­ry: Covid updates india
You may also like this video: