രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനേ ഉയരുന്നു; ഒറ്റ ദിവസത്തിനിടെ 8390 പേര്‍ക്ക് പുതുതായി രോഗം

Web Desk

ന്യൂഡല്‍ഹി

Posted on May 31, 2020, 10:41 am

ആശങ്കയായി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനേ കൂടുന്നു. ഒരു ദിവസത്തിനിടെ 8390 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഇത്രയധികം പേര്‍ക്ക് ഇന്ത്യയില്‍ രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. 193 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 5164 ആയി. രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 182143 ആയി. കഴിഞ്ഞ രണ്ടു ദിവസം ഏഴായിരത്തിന് മുകളിലായിരുന്നു പുതിയ രോഗികളുടെ എണ്ണം.

രാജ്യത്തെ ആകെ രോഗബാധിതരില്‍ 86984 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 89995 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കോവിഡ്‌ ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 65168 ആയി. 2197 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. ഗുജറാത്തില്‍ മരണം 1000 കടന്നു.

16343 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും 1007 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 21184 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 160 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Eng­lish sum­ma­ry; covid updates india

you may also like this video;