Web Desk

June 17, 2021, 2:04 pm

രണ്ടാം തരംഗം ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും ഗുരുതരമായി ബാധിച്ചെന്ന് ഐസിഎംആർ

Janayugom Online

രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകളിൽ നേരിയ വർധന.കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 67,208 പേര്‍ക്ക്. രാജ്യത്ത് ഒരു മാസത്തിനിടെ കൊവിഡ് കേസുകളിൽ 85 ശതമാനം കുറവ് സംഭവിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു

ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 2,330 കോവിഡ് മരണമാണ്. 1,03,570 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,97,00,313 ആണ്. ഇതില്‍ 2,84,91,670 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,81,903 നിലവില്‍ 8,26,740 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്.ഇന്നലെ വരെ 26,55,19,251 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, രണ്ടാം തരംഗം ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും ഗുരുതരമായി ബാധിച്ചെന്ന് ഐസിഎംആർ പഠനം കണ്ടെത്തി. രാജ്യത്ത് കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ കൂടുതൽ ഗർഭിണകളും മുലയൂട്ടുന്ന അമ്മമാരും മരിച്ചെന്നാണ് ഐസിഎംആർ പഠനം കണ്ടെത്തിയത്. ആകെ രോഗം ബാധിക്കുന്നവരിൽ എത്ര പേർ മരിക്കുന്നുവെന്ന കണക്കാണ് രോഗ മരണ നിരക്ക് സൂചിപ്പിക്കുന്നത്. ആദ്യ തരംഗത്തിൽ 0.75 ശതമാനം ആയിരുന്നു ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഇടയിലുള്ള രോഗ മരണ നിരക്ക്. രണ്ടാം തരംഗത്തിൽ ഇത് 5.7 ശതമാനമായി ഉയർന്നു. കൊവിഡ് ബാധിച്ച 4000 സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഗർഭിണികളിലെ വാക്സിനേഷൻ തുടങ്ങുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരോഗ്യ മന്ത്രാലയം ഇപ്പോഴും തുടരുകയാണ്.
eng­lish summary;covid updates India
you may also like this video;